കോതമംഗലം : ജനാധിപത്യരീതിയിൽ സമരം ചെയ്യുന്നവരെ പോലീസിന് ഉപയോഗിച്ച് തകർത്തുകളയാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കിൽ വെറും വ്യാമോഹം മാത്രമാണന്ന് അങ്കമാലി എംഎൽഎ റോജി എം ജോൺ.
കോതമംഗലത്ത് കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മക്ക് നീതികിട്ടും വരെ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്ന എംഎൽഎമാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിക്കും അഭിവാദ്യങ്ങൾ അർപ്പിക്കാൻ തിങ്കൾ രാത്രി കോതമംഗലത്തെ സമരപന്തലിൽ എത്തിയതായിരുന്നു എംഎൽഎ