വാഹനക്കടത്തിൽ നിന്നും പിടിച്ചെടുത്ത വാഹനം
ന‍്യൂഡൽഹി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കുന്നതിനായി റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തുന്നു. അടുത്താഴ്ചയോടെ സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം. കേരളത്തിലെ കസ്റ്റംസിൽ നിന്നും അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ തേടും.
നേരത്തെ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഭൂട്ടാൻ ട്രാൻസ്പോർട് അഥോറിറ്റിയും കസ്റ്റംസും പ്രതികരിച്ചിരുന്നു. ഇന്ത‍്യയിലേക്കെത്തിച്ച വാഹനങ്ങൾ അനധികൃതമായിട്ടാണ് കടത്തിയതെന്ന് ട്രാൻസ്പോർട്ട് അഥോറിറ്റി വ‍്യക്തമാക്കിയിരുന്നു.