കുട്ടികൾ പാടാൻ തീരുമാനിച്ച കാര്യങ്ങൾ അറിഞ്ഞില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.

 
Kerala

സ്വാതന്ത്ര്യ ദിനത്തിൽ ആർഎസ്എസിന്‍റെ ഗണഗീതം പാടി; വിശദീകരണവുമായി സ്കൂൾ അധികൃതർ

കുട്ടികൾ പാടാൻ തീരുമാനിച്ച കാര്യങ്ങൾ അറിഞ്ഞില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.

മലപ്പുറം: തിരൂർ സ്കൂളിൽ ആർഎസ്എസിന്‍റെ ഗണഗീതം പാടി കുട്ടികൾ. ആലത്തിയൂരിലെ കുഞ്ഞിമോൻ ഹാജി മൊമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്വാതന്ത്ര്യ ദിനത്തിൽ ആർഎസ്എസിന്‍റെ ഗണഗീതം പാടിയത്. കുട്ടികൾ പാടാൻ തീരുമാനിച്ച കാര്യങ്ങൾ അറിഞ്ഞില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.

എന്നാൽ ഇതിനെതിരേ വിവിധ സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്