.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ‍്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങൾ കാരണമായെന്ന് ആർടിഒ എ.കെ. ദിലു. വാഹനത്തിന്‍റെ കാലപ്പഴക്കം, ഡ്രൈവറുടെ പരിചയക്കുറവ്, ഓവർലോഡ്, പ്രതികൂല കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങൾ അപകടത്തിലേക്ക് നയിച്ചുവെന്ന് ആർടിഒ പറഞ്ഞു. ''നേരെ ഇടിച്ചിരുന്നെങ്കിൽ ഇത്ര ആഘാതം ഉണ്ടാവില്ലായിരുന്നു. സൈഡ് ചെരിഞ്ഞ് ഇടിച്ചതുകൊണ്ട് അപകടം ഗുരുതരമായി'', അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ‍്യാർഥികൾ 9:30ന്‍റെ സിനിമ കാണാൻ വേണ്ടി ഇറങ്ങിയെന്നാണ് പറയുന്നത്. അപകടമുണ്ടായത് 9:20നാണ്. അതിനാൽ സ്പീഡ് കൂടുതൽ ആയിരുന്നിരിക്കാൻ സാധ‍്യതയുണ്ട്. മഴയുള്ള സമയങ്ങളിൽ വളരെ പതുക്കെയാണ് പൊതുവേ വണ്ടിയോടിക്കുക. സിസിടിവി ദൃശൃങ്ങളിൽ നിന്ന് വണ്ടി പതുക്കെയായിരുന്നുവെന്ന് പറയാനാകില്ല. ഡ്രൈവർക്ക് ലൈസൻസ് ലഭിച്ചിട്ട് 5 മാസമേ ആയിട്ടുള്ളൂ. പരിചയക്കുറവുണ്ട്.
7 പേർക്ക് ഇരിക്കാവുന്ന വാഹനത്തിൽ 11 പേരാണുണ്ടായിരുന്നത്. കൂടുതൽ പേർ വാഹനത്തിൽ ഉണ്ടായത് അപകടത്തിന്‍റെ ആഘാതം വർധിക്കുന്നതിനിടയാക്കി. ഓവർ ടേക്ക് ചെയ്യുന്നത് സിസിടിവി ദൃശ‍്യങ്ങളിൽ കാണുന്നില്ല. കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരുകയാണെന്നും ആർടിഒ ഉദ‍്യോഗസ്ഥൻ വ‍്യക്തമാക്കി.
സിനിമയ്ക്ക് പോകാനായി വണ്ടി വാടകയ്ക്കെടുത്ത് ഹോസ്റ്റലിൽ നിന്ന് വിദ‍്യാർഥികൾ നേരത്തെ ഇറങ്ങിയിരുന്നു. ഇതിനിടെ ഗുരുവായൂരിൽ നിന്നു കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഈ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 5 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കാർ കെഎസ്ആർടിസി ബസിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ബസ് ഡ്രൈവർ മാധ‍്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മുഖ‍്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും.