വാൽപ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്, അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആർടിഒ

 
Kerala

വാൽപ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്, അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആർടിഒ

അപകട സമയത്ത് മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ല

Manju Soman

വാൽപ്പാറ: ഒൻപതു പേരുടെ ജീവനെടുത്ത വാൽപ്പാറ അപകടത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആർടിഒ. വാൽപ്പാറ- പൊള്ളാച്ചി ചുരം റോഡിൽ വച്ചാണ് അപകടമുണ്ടായത്. ചുരം ഇറങ്ങുന്ന സമയത്ത് അമിതമായി ബ്രേക്ക് ഉപയോഗിച്ചതും അപകടത്തിലേക്ക് നയിച്ചു. അപകട സമയത്ത് മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ സെഞ്ചഴിയൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 13 പേർ അടങ്ങിയ സംഘത്തിൽ ഒൻപതു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. നാലു പേർക്ക് പരുക്കേറ്റു. ഡ്രൈവർ ഉൾപ്പടെ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പൊള്ളാച്ചി വഴി നാട്ടിലേക്കു മടങ്ങുമ്പോൾ ചുരത്തിലെ 13–ാം ഹെയർപിൻ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാൻ പലതവണ കീഴ്മേൽ മറിഞ്ഞു തെറിച്ച് 9–ാം വളവിലേക്കു പതിക്കുകയായിരുന്നു. 8 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വാൻ 9–ാം വളവിലെ കൈവരിയിൽ ഇടിച്ച് മരത്തിൽ തട്ടിയാണു നിന്നത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു