വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്ന് രൂപയാക്കി സ്വകാര്യ ബസുകൾ; നടപടിയെടുക്കുമെന്ന് എംവിഡി

 
Kerala

വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്ന് രൂപയാക്കി സ്വകാര്യ ബസുകൾ; നടപടിയെടുക്കുമെന്ന് എംവിഡി

വിദ്യാർഥി സംഘടനകൾ സ്വകാര്യ ബസുകളുടെ അനിധികൃത നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

നീതു ചന്ദ്രൻ

കൽപ്പറ്റ: വയനാട്ടിൽ വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്നു രൂപയാക്കി വർധിപ്പിച്ച് സ്വകാര്യ ബസുകൾ. യാതൊരു സർക്കാർ നിർദേശങ്ങളും ഇല്ലാതെയാണ് കൺസഷൻ ചാർജ് വർധിപ്പിച്ചിരിക്കുന്നത്. കൽപ്പറ്റയിൽ നിന്ന് മുട്ടിൽ, ബത്തേരി, വടുവൻചാൽ എന്നീ റൂട്ടുകളിലുള്ള ബസുകളിലെല്ലാം ‌വിദ്യാർഥികളിൽ നിന്ന് അധികചാർജ് ഈടാക്കി.

പ്രിയദർശിനി പദ്ധതി മൂലം സമ്മർദത്തിൽ ആയ സാഹചര്യത്തിലാണ് കൺസഷൻ ചാർജ് വർധിപ്പിച്ചതെന്നാണ് ബസ് ഉടമസ്ഥർ പറയുന്നത്. വിദ്യാർഥി സംഘടനകൾ സ്വകാര്യ ബസുകളുടെ അനിധികൃത നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കൺസഷൻ നിരക്കുകളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും നിരക്ക് വർധന നിയമവിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ പരാതി നൽകിയാൽ നിയമനടപടി സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

ബസ് ഉടമകൾ അധിക ചാർജ് വാങ്ങുന്നതിൽ നിന്ന് പിന്മാറണമെന്ന് കെസ് യു ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐ ആർടിഒക്ക് പരാതിപ്പെടുമെന്നും വ്യക്തമാക്കി.

വയനാട് മണ്ണിടിച്ചിൽ; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കേതനുമായുള്ള വിവാഹനിശ്ചയത്തിനുശേഷം സിയ കാമുകനെ രഹസ്യമായി വിവാഹം ചെയ്തു; പുനെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍

സാമ്പത്തിക പശ്ചാത്തലവും വിവേചനത്തിന് കാരണം; പുതിയ നിർവചനവുമായി എൻസിഇആർടി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഫണ്ട് വകമാറ്റല്‍ കേസ്; കൊല്‍ക്കത്തയില്‍ വ്യാപക ഇഡി റെയ്ഡ്

രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്