ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ച് 2 മരണം

 
Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ച് 2 മരണം; 6 പേർക്ക് പരുക്ക്

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം

Jisha P.O.

പത്തനംതിട്ട: റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം. തമിഴ്നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത‍യിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാർ എതിർദിശയിലുള്ള ശബരിമലയിലേക്ക് പോകുകയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ വാനിൽ ഇടിക്കുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്ന 2 പേരാണ് മരിച്ചത്. വാനിൽ ഉണ്ടായിരുന്ന 6 പേർക്ക് പരുക്കേറ്റു. ഇവരിൽ 2 പേരെ കോട്ടയം മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. അപകടത്തെ തുടർന്ന് പുനലൂർ-മൂവാറ്റുപുഴ ദേശീയപാതയിലുടെയുള്ള ഗതാഗതം തടസപ്പെട്ടു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ