ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുതിയ വെളിപ്പെടുത്തൽ. ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ലെന്നാണ് ഉണ്ണികൃഷ്ൻ പോറ്റിയുടെ മൊഴി. ശനിയാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും പോറ്റി എസ്ഐടിയോട് പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകിയേക്കും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കാൻ തടസം. ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നൽകാനാണ് ശ്രമം. കുറ്റപത്രം വൈകിയാൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുളള പ്രതികൾക്ക് ജാമ്യം ലഭിക്കും. അതിനാൽ തന്നെ തിടുക്കപ്പെട്ടുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്.