N Vasu

 
Kerala

ശബരിമല സ്വർണക്കൊള്ള: എൻ. വാസു റിമാൻഡിൽ

സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് തന്ത്രി അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ.വാസുവിനെ റിമാൻഡ് ചെയ്ത് കൊല്ലം വിജിലൻസ് കോടതി. 14 ദിവസത്തേക്കാണ് റിമാൻഡ്. വാസുവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.

കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് തന്ത്രി അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേസിൽ ആദ്യമേ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. 90 ദിവസമായി പോറ്റി ജയിലിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് ചരിത്ര ജയം; യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി

വർഗീയ പരാമർശം; മന്ത്രി സജി ചെറിയാനെതിരേ ലീഗ്

തുലാവർഷം പിൻവാങ്ങി; വരണ്ട അന്തരീക്ഷം തുടരും

"മലപ്പുറത്തും കാസർഗോഡും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാം മതധ്രുവീകരണം"; വിവാദ പരാമർശവുമായി സജി ചെറിയാൻ

"അവളെന്‍റെ കുടുംബം തകർത്തു"; വിവാഹമോചനം തേടി മുലായം സിങ്ങിന്‍റെ മകൻ