ശബരിമല
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പോറ്റിയെ കേറ്റിയെ എന്ന ഗാനം പ്ലക്കാർഡുകളിൽ ഉൾപ്പെടുത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ‍്യപ്പെട്ടു.
കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിനു മേലുള്ള മുഖ‍്യമന്ത്രിയുടെ ഓഫിസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ഇതോടെ മറുപടിയുമായി എം.ബി. രാജേഷ് രംഗത്തെത്തി. ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്നും ഭീരുത്വമാണ് പ്രതിപക്ഷത്തിനെന്നും തിണ്ണമിടുക്ക് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.