മുരാരി ബാബു

 
Kerala

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി വീണ്ടും കസ്റ്റഡിയിൽ വാങ്ങും

മുരാരി ബാബുവിന്‍റെ ജാമ‍്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് എസ്ഐടിയുടെ പുതിയ നീക്കം

Aswin AM

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെയും മുൻ എക്സിക‍്യുട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാറിനെയും പ്രത‍്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഇതു സംബന്ധിച്ച് റാന്നി കോടതിയിൽ എസ്ഐടി അപേക്ഷ നൽകി.

മുരാരി ബാബുവിന്‍റെ ജാമ‍്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് എസ്ഐടിയുടെ പുതിയ നീക്കം. സ്വർണം ചെമ്പാക്കിയതിൽ സുധീഷിന് പങ്കുണ്ടെന്ന് നേരത്തെ എസ്ഐടി വ‍്യക്തമാക്കിയിരുന്നു. കേസിലെ മുഖ‍്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പപാളികൾ കൈമാറിയത് സുധീഷാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വൃത്തിഹീനമായ നഗരങ്ങളിൽ ദക്ഷിണേന്ത്യൻ 'ആധിപത്യം' | Video

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ശനിയാഴ്ച മുതൽ

ജെഎൻയുവിലെ മുഴുവൻ സീറ്റും തിരിച്ച് പിടിച്ച് ഇടതുസഖ്യം; മലയാളി കെ. ഗോപിക വൈസ് പ്രസിഡന്‍റ്

ഓസീസിനെ പൂട്ടി; ഇന്ത‍്യക്ക് 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ