ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പോറ്റിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ്. പ്രതിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു.
ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി കടത്തിയ കേസിലായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആദ്യ അറസ്റ്റ്. ഇതേ കേസിൽ നിലവിൽ മൂന്നു പേരാണ് കസ്റ്റഡിയിലുള്ളത്.
കേസിൽ സംശയ നിഴലിലുള്ള എല്ലാവരെയും ഞായറാഴ്ച എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. കാണാതായ സ്വർണം മുഴുവനായും കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.