എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര‍്യം വ‍്യക്തമാക്കിയത്.
വേലി തന്നെ വിളവ് തിന്നെന്നും കോടതി നിരീക്ഷിച്ചു. പത്മകുമാറിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. തന്ത്രിയുടെ അഭിപ്രായം തള്ളി കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ കൊടുത്തുവിട്ടതായും എസ്ഐടി ചൂണ്ടിക്കാട്ടി.