ഉണ്ണികൃഷ്ണൻ പോറ്റി
പത്തനംതിട്ട: ശബരിമലയിലെ സ്വർണം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി വിറ്റതായി അന്വേഷണ സംഘം. 476 ഗ്രാം വരുന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കർണാടക ബെല്ലായിലെ സ്വർണവ്യാപാരി ഗോവർധന് വിറ്റെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയെ ബെല്ലാരിയെത്തിച്ച് തെളിവെടുപ്പ് നടത്തും.
അന്വേഷണ സംഘം ഗോവർധനനെ ചോദ്യം ചെയ്തു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചെടുത്ത സ്വർണം ഗോവർധനന് വിൽക്കുകയായിരുന്നു. ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഗോവർധനനുമായി ആദ്യം പരിചയപ്പെടുമ്പോൾ ശബരിമല പൂജാരിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വയം പരിചയപ്പെടുത്തിയിരുന്നതെന്ന് മൊഴിയിൽ പറയുന്നുണ്ട്.