ടി.പി. രാമകൃഷ്ണൻ 

file image

Kerala

''സ്വർണക്കൊള്ള കേസിൽ സർക്കാരോ മുന്നണിയോ ഇടപെടില്ല, കുറ്റക്കാർ രക്ഷപെടാൻ പാടില്ല'': ടി.പി. രാമകൃഷ്ണൻ

''ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എൽഡിഎഫ് വിലയിരുത്തിയിട്ടില്ല''

Namitha Mohanan

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ സർക്കാരോ മുന്നണിയോ ഇടപെടില്ലെന്നും കുറ്റക്കാർ ആരും രക്ഷപെടാൻ പാടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എൽഡിഎഫ് വിലയിരുത്തിയിട്ടില്ല. മൂന്ന് വിഷയങ്ങളിൽ ഒതുങ്ങുന്നതല്ല തിരിച്ചടിയെന്നും വിവിധ വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്തൊക്കെയാണ് വിഷയങ്ങളെന്ന് ജനങ്ങളോട് ചോദിക്കും. ജനങ്ങൾ പറയുന്ന കാരണം കണ്ടെത്തി തിരുത്തും.വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഓരോ ഘട്ടത്തിലും നിലപാട് വിശദീകരിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം എന്നാണ് സർക്കാർ നിലപാട്. കുറ്റക്കാർ ആരും രക്ഷപെടാൻ പാടില്ല. നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കുക തന്നെ വേണം. എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തെ ശക്തിപ്പെടുത്താനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. തുടർന്നും ഇതേ നിലപാടുമായി മുന്നോട്ടുപോകും.

എന്നാൽ എൽഡിഎഫും സർക്കാരും വിശ്വാസത്തിനെതിരാണെന്ന് സ്ഥാപിക്കാനുള്ള സംഘടിത പ്രചാരണമാണ് നടത്തിയത്. തങ്ങളുടെ കൈ ശുദ്ധമാണ്.കളവ് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാൻ എളുപ്പമാണ്. ശരി പറഞ്ഞ് ജനങ്ങളുടെ അംഗീകാരം നേടാൻ സമയമെടുക്കും. അത് ഇക്കാര്യത്തിൽ ഒക്കെ സംഭവിച്ചിട്ടുണ്ടാകും. തന്ത്രിക്ക് വീഴ്ച സംഭവിച്ചുണ്ടാകുമെന്ന് കണ്ടായിരിക്കുമല്ലോ അറസ്റ്റെന്നും ടി.പി രാമകൃഷ്ണൻ. ആരെയും രക്ഷിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടാൻ പാടില്ല.

അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തുവരട്ടെ. ശബരിമല ഉയർത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫിൽ ഒരു അഭിപ്രായ ഭിന്നതയും ഉണ്ടായില്ല. സ്വന്തം വീട്ടിലെ അച്ഛനും മക്കൾക്കും ഒരു അഭിപ്രായം ആകുമോയെന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു. എല്ലാ പാർട്ടികൾക്കും അവരുടേതായ വ്യക്തിത്വമുണ്ട്. നിയമസഭാ തെര‍ഞ്ഞെടുപ്പിൽ 110 സീറ്റാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. 140 സീറ്റിലും ജയിക്കാനുള്ള സാധ്യതയുണ്ടെന്നും ഇതിനുള്ള പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്