ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കി വിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചു വിട്ടു, കണ്ടക്റ്റർക്ക് സ്ഥലം മാറ്റം

 
Kerala

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കി വിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചു വിട്ടു, കണ്ടക്റ്റർക്ക് സ്ഥലം മാറ്റം

ചൊവ്വാഴ്ച രാത്രി പമ്പ-തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചിരുന്ന തീർഥാടകർക്കാണ് ദുരനുഭവമുണ്ടായത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ശബരിമല തീർഥാടകരെ രാത്രി പാതി വഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ താത്കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചു വിട്ടു. ബസിലെ കണ്ടക്റ്ററെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റാനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാത്രി പമ്പ-തിരുവനന്തപുരം കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചിരുന്ന തീർഥാടകർക്കാണ് ദുരനുഭവമുണ്ടായത്. നിലയ്ക്കൽ സ്റ്റാൻഡിലായിരുന്നു തീർഥാടകർക്ക് ഇറങ്ങേണ്ടിയിരുന്നത്.

എന്നാൽ സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനപ്രദേശത്താണ് കൊച്ചു കുട്ടിയും പ്രായമുള്ളവരും അടങ്ങുന്ന 13 പേരുടെ സംഘത്തെ ഇറക്കി വിട്ടത്. വനമേഖലയിൽ ഏറെ നേരം കാത്തു നിന്ന ശേഷം മറ്റൊരു വാഹനം വിളിച്ചാണ് സംഘം യാത്ര തുടർന്നത്.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ