മന്ത്രി സജി ചെറിയാൻ 
Kerala

"ഇത്രയധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രിയില്ല, വീണാ ജോർജിന് പിന്നിൽ പാറപോലെ പാർട്ടി ഉറച്ച് നിൽക്കും": സജി ചെറിയാൻ

ഇന്നലെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നു. നാളെയും നടക്കാം. ഇതിനെതിരേ നടപടിയെടുക്കുക എന്നാതാണ് ചെയ്യാവുന്ന കാര്യം

Namitha Mohanan

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ. ഇത്രയധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രിയില്ലെന്നും സ്ത്രീയെന്ന പരിഗണന പോലും നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു. വീണാ ജോർജിനെ വേദിയിലിരുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്ക് പിന്നിൽ പാറപോലെ പാർട്ടി ഉറച്ച് നിൽക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ശവത്തിനാണ് റീത്ത് വയ്ക്കുന്നത്. ജീവനുള്ള ഒന്നിനും റീത്ത് വയ്ക്കില്ല. ആറന്മുള മണ്ഡലത്തിൽ വീണാ ജോർജിനെ തോൽപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ റീത്ത് വയ്ക്കൽ. യൂത്ത് കോൺഗ്രസിന്‍റെ റീത്ത് പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കുകയാണ്. മന്ത്രിയുടെ ക്രിയാത്മകമായ പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. പലതരം പ്രശ്നങ്ങളുമുണ്ട്. അതിനെല്ലാം മന്ത്രി ഉത്തരം പറയണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവുമെന്നും ചോദിച്ച സജി ചെറിയാൻ ചികിത്സാപിഴവ് ഒറ്റപ്പെട്ട സംഭവമാണെന്നും കൂട്ടിച്ചേർത്തു.

ഇന്നലെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നു. നാളെയും നടക്കാം. ഇതിനെതിരേ നടപടിയെടുക്കുക എന്നാതാണ് ചെയ്യാവുന്ന കാര്യമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഉയർത്തെഴുന്നേൽപ്പാണ് ഇനി കാണാൻ പോവുന്നത്. പാർട്ടി എല്ലാത്തിനും ഒപ്പമുണ്ടാവുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

അസമിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് കുഞ്ഞ് മടങ്ങിയത്, രക്ഷിതാക്കളെ നമിക്കുന്നു; മൻ കീ ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

പാക് ചാരസംഘടനയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 8 പേർ പിടിയിൽ

ശബരിമല സ്വർണക്കൊള്ള: മുഖ‍്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് എസ്ഐടി പ്രവർത്തിക്കുന്നതെന്ന് ചെന്നിത്തല

‌ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് ചെയർമാനായി സേവിച്ച് മരിക്കണം; ആഗ്രഹം പങ്കുവച്ച് സുരേഷ് ഗോപി