കൊച്ചി: പഴയ സുവർണ കാലഘട്ടത്തിൽ നിന്ന് നടുവും തല്ലി താഴെ വീണിരിക്കുകയാണ് ചാള. പണ്ട് 400 രൂപ ഉണ്ടായിരുന്ന ചാളയ്ക്ക് ഇപ്പോൾ വെറും 30 രൂപ വരെ വില താഴ്ത്തി വിൽക്കേണ്ട ഗതികേടിലാണ് കച്ചവടക്കാർ. കിലോഗ്രാമിന് 70 രൂപ വരെയാണ് വിലയെങ്കിലും പലപ്പോഴും വില താഴ്ത്തേണ്ടതായി വരും.
വിപണിയിൽ വരുന്ന ചാളയ്ക്ക് രുചി കുറവാണെന്നും നെയ്യ് കുറവാണെന്നും ആക്ഷേപമുയരുന്നുമുണ്ട്. വലുപ്പം കുറഞ്ഞ ചാളയ്ക്ക് ആവശ്യക്കാരും കുറവാണ്. പലരും വളർത്തു മീനുകൾക്കും വളർത്തു നായ്ക്കൾക്കുമെല്ലാം തീറ്റയായി നൽകുന്നതു പോലും ചാളയാണ്.