സർവം മായ

 
Kerala

ബോക്സ് ഓഫിസിൽ കുതിപ്പ് തുടർന്ന് സർവം മായ; 'പ്രേമലു'വും വീണു

റിലീസ് ചെയ്ത് 24 ദിനം പിന്നിടുമ്പോൾ 141 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ

Aswin AM

നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ ക്രിസ്മസ് റിലീസിന് തിയെറ്ററിലെത്തിയ ചിത്രമാണ് സർവം മായ. ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിനെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. ആഗോള ബോക്സ് ഓഫിസിൽ കുതിപ്പ് തുടരുന്ന ചിത്രം റിലീസ് ചെയ്ത് 24 ദിനം പിന്നിടുമ്പോൾ 141 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.

ഇതോടെ നസ്‌ലൻ- മമിത കൂട്ടുകെട്ടിൽ പിറന്ന പ്രേമലുവിന്‍റെ ബോക്സ് ഓഫിസ് കളക്ഷന്‍ സർവം മായ മറികടന്നു. മോളിവുഡിലെ തന്നെ ഏക്കാലത്തെയും പണം വാരി ചിത്രങ്ങളിലൊന്നായി സർവം മായ മാറി. ഇതേ രീതിയിൽ തന്നെ അടുത്ത വാരത്തിലും നീണ്ടാൽ 150 കോടി നേട്ടവും ചിത്രം സ്വന്തമാക്കും. നിവിൻ പോളിക്കും അജു വർഗീസിനും പുറമെ ജനാർദനൻ, അൽതാഫ് സലിം, രഘുനാഥ് പാലേരി, മധു വാര‍്യർ, പ്രീതി മുകുന്ദൻ, റിയ ഷിബു എന്നിവരാണ് മുഖ‍്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

"വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു": എസ്. രാജേന്ദ്രൻ ബിജെപിയിൽ

"സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിട്ട് സഭാ സിനഡ് ചേർന്നപ്പോൾ പോയി കാലു പിടിച്ചു, സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നു"

മൂന്നാം ഏകദിനം: ഓപ്പണർമാർ വീണു, ന‍്യൂസിലൻഡിന് ബാറ്റിങ് തകർച്ച

"തോറ്റാലും സാരമില്ല, വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ചു കിടക്കും"; വെള്ളാപ്പള്ളിയുടേത് ഗുരുനിന്ദയെന്ന് വി.ഡി. സതീശൻ

"ഇന്നലെ പൂത്ത തകരയാണ് സതീശൻ, എൻഎസ്എസ്സുമായി ഞങ്ങളെ തെറ്റിച്ചത് ലീഗ്": രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ