.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അങ്കമാലി: ഏക സിവിൽ കോഡിനെതിരേ അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. ഏക സിവൽ കോഡ് ഭരണഘടനയുടെ അന്തസത്തയെ അപകടപ്പെടുത്തുമെന്നാണ് വിമർശനം.
തനത് സംസ്‌കാര സംരക്ഷണത്തിന്‍റെ ആറാം പട്ടികയില്‍ ഉള്‍പ്പെട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാ അനുഛേദങ്ങളുടെ പിന്‍ബലമുണ്ടെന്നിരിക്കെ ഏക വ്യക്തിനിയമം രാജ്യത്ത് നടപ്പിലാക്കുന്നത് എങ്ങനെയാണെന്നും പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പല സംസ്ഥാനങ്ങളിലും യുസിസി നടപ്പിലാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും സത്യദീപത്തിലെ മുഖപത്രത്തിൽ പറയുന്നു.
''ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഏകത ഉറപ്പു വരുത്തുകയാണ് ഏക സിവില്‍ കോഡിന്‍റെ ലക്ഷ്യം. ദളിതര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമം. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും അതിന്‍റെ ബഹുസ്വരസഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാനാവിധമാകും. രാഷ്ട്രശരീരത്തെ വികലമാക്കുന്ന അസംബന്ധമാണ് ഏകവ്യക്തിനിയമം' -സത്യദീപം മുഖപ്രസംഗത്തില്‍ പറയുന്നു.