Kerala

നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണാൻ മകനുമൊത്ത് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടം

തിരുവനന്തപുരം: കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കിളിമാനൂർ എംജിഎം സ്കൂൾ അധ്യാപിക എം എസ് അജില (32) ണ് മരിച്ചത്. പരിക്കേറ്റ മകൻ ആര്യനെ (5) വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണാൻ മകനുമൊത്ത് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടം. എതിരെ വന്ന കാർ നിയന്ത്രണം വിട്ട അജില സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ‌ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അജില സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ