രാഷ്‌ട്രപതി സന്ദർശനത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച

 
Kerala

രാഷ്‌ട്രപതി സന്ദർശനത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച; മൂന്നു പേരുമായി പൊലീസിനെ വെട്ടിച്ച് കടന്ന് ബൈക്ക്

രാഷ്‌ട്രപതി സംസാരിക്കുന്ന സമയത്തായിരുന്നു മൂന്നു പേരുമായെത്തിയ ബൈക്ക് പൊലീസിനെ വെട്ടിച്ച് കടന്നത്.

നീതു ചന്ദ്രൻ

കോട്ടയം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ സന്ദർശനത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച. രാഷ്‌ട്രപതിയുടെ പാലാ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയ വഴിയിലൂടെ മൂന്നു പേരുമായെത്തിയ ബൈക്ക് കടന്നു പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

പാലാ സെന്‍റ് തോമസ് കോളെജ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് രാഷ്‌ട്രപതി പാലായിലെത്തിയത്. രാഷ്‌ട്രപതി സംസാരിക്കുന്ന സമയത്തായിരുന്നു മൂന്നു പേരുമായെത്തിയ ബൈക്ക് പൊലീസിനെ വെട്ടിച്ച് കടന്നത്. ബൈക്ക് നിരീക്ഷണത്തിൽ ആണെന്നും യുവാക്കളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ശബരിമല സന്ദർശനത്തിനിടെ രാഷ്‌ട്രപതി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്‍റെ ചക്രങ്ങൾ താത്കാലികമായി നിർമിച്ച ഹെലിപാഡിലെ കോൺക്രീറ്റിൽ ആണ്ടു പോയത് വിവാദമായി മാറിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ