Kerala

താനൂരിൽ ബോട്ടപകടം: 16 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

മരിച്ചവരിൽ നാലു കുട്ടികളും

താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 16 മരണം. ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്.

ബോട്ട് തലകീഴായി മറിയുകയായിരുന്നു. വൈകിട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്.

പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്ഷാപ്രവർത്തനം തുടരുന്നു. പരിധിയിൽ കൂടുതൽ പേർ ബോട്ടിൽ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. ബോട്ട് ഉയർത്താൻ ശ്രമം തുടരുന്നു. പരുക്കേറ്റവരെ താനൂർ, തിരൂർ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വെളിച്ചം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.

താനൂർ, തിരൂർ ഫയർ ഫോഴ്സ് യൂണിറ്റുകളും പൊലീസ് , റവന്യൂ, ആരോഗ്യ വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. മരിച്ചവരിൽ 4 കുട്ടികൾ ഉള്ളതായും റിപ്പോർട്ടുകൾ.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്