Shiyas Kareem 
Kerala

പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

പെരുമ്പാവൂർ സ്വദേശിയായ ഷിയാസിനെതിരേ പടന്ന സ്വദേശിയായ ജിം പരിശീലകയാണ് പരാതി നൽകിയത്

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

പെരുമ്പാവൂർ സ്വദേശിയായ ഷിയാസിനെതിരേ പടന്ന സ്വദേശിയായ ജിം പരിശീലകയാണ് പരാതി നൽകിയത്. വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതിയെ 2021 മുതൽ 2023 മാർച്ച് വരെ വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.11 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തുവെന്നും മർദിച്ചുവെന്നും പരാതിയിലുണ്ട്.

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം