Maharajas College 
Kerala

മഹാരാജാസ് കോളെജ് തുറന്നു; അനിശ്ചിതകാല സമരം തുടർന്ന് എസ്എഫ്ഐ

എന്നാൽ ആദ്യദിനം തന്നെ വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് എത്തിയത്

കൊച്ചി: വിദ്യാർഥി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച എറണാകുളം മഹാരാജാസ് കോളെജ് വീണ്ടും തുറന്നു. കോളെജ് അധികൃതർ വിദ്യാർഥി സംഘടന പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളുമായും നടത്തിയ യോഗത്തിലാണ് കോളെജ് തുറക്കാൻ തീരുമായത്. എന്നാൽ ആദ്യദിനം തന്നെ വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് എത്തിയത്. അതിനിടെ കോളെജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുൾ നാസറിനെ വെട്ടിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യ സമരം തുടങ്ങി.

കഴിഞ്ഞ ബുധനാഴ്ച രാത്രി 11.20നായിരുന്നു സംഭവം. കോളെജിലെ അറബിക് വിഭാഗം അസി. പ്രഫസര്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു വെട്ടേറ്റിരുന്നു. മൂന്നാം വര്‍ഷ ചരിത്രവിഭാഗം വിദ്യാര്‍ഥി പി.എ. അബ്‌ദുള്‍ നാസറിനാണു (21) വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥിനി അശ്വതിക്കും (20) മര്‍ദനമേറ്റിരുന്നു. സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്‍റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.

മൂന്നാം ടെസ്റ്റിൽ നിലയുറപ്പിച്ച് ജാമി സ്മിത്തും കാർസും; ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ