PM Arsho file image
Kerala

തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് പി.എം. ആർഷോ

''ഹാലിളകിയാൽ നില​​യ്ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല''

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം നഗരം ചലിക്കരുതെന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു സെ​​ക്ര​​ട്ട​​റി.

സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്‌ഐ ആഗ്രഹിച്ചത്. മോഹനൻ കുന്നുമ്മൽ എന്ന ആർഎസ്എസുകാരന് എസ്എഫ്‌ഐയെ കണ്ടാൽ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത്.

ഹാലിളകിയാൽ നില​​യ്ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതി. പൊലീസ് അത് മനസിലാക്കിക്കോ​- ആർഷോ വെല്ലുവിളിച്ചു.

ഡിസിപി ഒരുത്ത് എസ്എഫ്ഐയുടെ നെഞ്ചത്ത് കയറി. കർണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തെ എസ്എഫ്ഐ. ഡിസിപി അനങ്ങണ്ടാ എന്ന് ഞങ്ങൾ തീരുമാനിച്ചാൽ അനങ്ങില്ല. സർവകലാശാലയുടെ പടിവാതിൽക്കൽ ഞങ്ങൾ സമരം പുനരാരംഭിക്കും.​ തൃശൂരിലെ വീട് വിട്ട് പുറത്തിറങ്ങാൻ വിസിയെ അനുവദിക്കില്ലെന്നും ആർഷോ പറഞ്ഞു.​

പുതിയ വിദ്യാർഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിക്കാത്തതിലും കഴിഞ്ഞ ദിവസത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജയ്‌സ്വാളിന് ഏകദിനത്തിൽ കന്നി സെഞ്ചുറി; ദക്ഷിണാഫ്രിക്കൻ പരീക്ഷ വിജയിച്ച് ഇന്ത‍്യ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു

"കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല"; വിമർശനവുമായി ഖുശ്ബു

ജാമ‍്യ ഹർജി തള്ളിയതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യാപേക്ഷ തള്ളി