വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പുമുടക്ക്
തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കുമെന്ന് എസ്എഫ്ഐ. സർവകലാശാലകൾ കാവിവത്ക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരേ നടന്ന സരത്തിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേദിച്ചാണ് എസ്എഫ്ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച കേരള സർവകലാശാലയിലേക്കും രാജഭവനിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.
അതേസമയം, സർവകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരേ വിദ്യാർഥികൾ നടത്തുന്ന പോരാട്ടത്തിൽ ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. ആർഎസ്എസ് നോമിനിയായ ചാൻസലറെ മുൻനിർത്തി കേരളത്തിലെ സർവകലാശാലകളെ ആർഎസ്എസ് വത്ക്കരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഫള്ള ശ്രമം വിലപ്പോകില്ലെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.