.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഫാത്തിമ തഹ് ലിയയും ഷാഫി പറമ്പിലും
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയയും ഷാഫി പറമ്പിൽ എംപിയും പൊതുവേദിയില്‍ കൈപിടിച്ചുനില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് വഴിവച്ചു. ലീഗിന്‍റേയും സമസ്തയുടെയും മുൻ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് ചർച്ച പുരോഗമിക്കുന്നത്.
ഈ ചർച്ചകൾക്ക് ആക്കം കൂട്ടി സാമൂഹിക പ്രവർത്തക ഷാഹിറ എടക്കാടിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റുമെത്തി. ഞങ്ങള്‍ക്ക് ഇതൊക്കെ നല്ല സന്ദേശം നല്‍കുന്ന കാഴ്ചയാണ്. നല്ലതാണ്.
പക്ഷെ ചോദിക്കാനൊരു അവസരം കാലം മുന്നിലേക്ക് തരുമ്പോള്‍ ചോദിക്കാതെ പോകരുതല്ലോ.. അതോണ്ട് മാത്രമാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റെന്നാണ് ഷാഹിറ എടക്കാട് പറയുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ പോലും ഇടകലര്‍ന്ന് ഇരുത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സമസ്ത-ലീഗിന്‍റെ നേതാക്കളും,
പത്താം ക്ലാസ്സിലെ ഒരു പെണ്‍കുട്ടി അന്യപുരുഷ്യന്മാര്‍ ഇരിക്കുന്ന സ്റ്റേജില്‍ കയറി തനിക്ക് അര്‍ഹതപ്പെട്ട ഒരു സമ്മാനം അഭിമാനത്തോടെ വാങ്ങിക്കുന്ന ചടങ്ങിനെ മതം പറഞ്ഞു അലങ്കോലപ്പെടുത്തി,
'ഓള്‍ക്ക് പകരം ഓള്‍ടെ ബാപ്പാക്ക് വന്നൂടായിരുന്നോ ' എന്ന് ഉളുപ്പില്ലാതെ ചോദിച്ച പണ്ഡിത വേഷം കെട്ടിയ സമസ്തയുടെ പാമരന്മാരും,
അതു കേട്ടിട്ടും നാവെടുത്തു എതിര്‍ക്കാന്‍ ശക്തിയില്ലാതെ പോയ ലീഗിന്‍റെ-യൂത്ത് ലീഗിന്‍റെ - വനിതാ ലീഗിന്‍റെ -ഹരിതയിലെ പുരുഷുക്കളോടും വനിതകളോടും,
ആണും പെണ്ണും ഒന്നിച്ചു സൂംബ ഡാന്‍സ് കളിച്ചാല്‍ ആകാശം ഇടിഞ്ഞു വീണുപോകും,
ആണും പെണ്ണും ഇടകലര്‍ന്നുള്ള ഒന്നും അനുവദിക്കില്ല എന്ന് മുറവിളി കൂട്ടിയ നാസര്‍ ഫൈസി കൂടത്തായി, ജഫ്രി മുത്തുകോയ തങ്ങള്‍, ഷാഫി ചാലിയം തുടങ്ങി സമസ്ത- ലീഗ് പോരിശപെട്ട പുരുഷുക്കളോടും,
നിങ്ങളൊന്നും കാണുന്നില്ലേ ഇതൊന്നും.!?
കുഞ്ഞുകുട്ടികള്‍ ഇടകലര്‍ന്നു ഇരുന്നുപോയാല്‍ ദീന്‍ അപകടത്തിലായി പോകുമെന്ന് ഭയക്കുന്നവര്‍,
മുതിര്‍ന്ന രണ്ടുപേര്‍, ഒരാണും പെണ്ണും, ഇങ്ങിനെ പൊതുവേദിയില്‍ ഒട്ടിപിടിച്ചു നില്‍ക്കുന്നത് ദീനിനെ അപകടത്തില്‍ ആക്കുമെന്ന ഭയം നിങ്ങള്‍ക്കില്ലേ ??
അന്യപുരുഷന്‍റെ ശരീരം തൊടുന്നത്,
അന്യസ്ത്രീയോട് ഇങ്ങനെ തൊട്ടുരുമ്മി നില്‍ക്കുന്നത്, ദീനിന് ചേരുന്ന പണിയാണോ??
അതോ,
രണ്ടു വോട്ടു കിട്ടാന്‍ ദീനിനെ എടുത്തു തൊട്ടിയില്‍ ഇടാനും മാത്രം സമസ്തയും ലീഗും പുരോഗമിച്ചുവോ??
പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ വരുന്നത് പോലും എതിര്‍ക്കുന്നവരാണ് ഈ സമസ്തയും ലീഗും എന്നത് മറന്നുകൂടാ.
പെണ്‍കുട്ടികള്‍ യൂണിഫോം പാന്‍റിട്ടാല്‍ അത് തെറ്റായ സന്ദേശം നല്‍കും എന്നായിരുന്നു വിദേശ യാത്രകളില്‍ പാന്‍റും ടോപ്പും ഇട്ടു നടക്കുന്ന ഫാത്തിമ തഹലിയ അന്ന് വാദിച്ചത്.
എന്തേ ഫാത്തിമാ അന്യ പുരുഷന്‍റെ കൈയില്‍ തൊട്ടുള്ള ഈ നില്‍പ്പ് ദീനില്‍ പറഞ്ഞതാണോ??
ഞങ്ങള്‍ക്ക് ഇതൊക്കെ നല്ല സന്ദേശം നല്‍കുന്ന കാഴ്ചയാണ്. നല്ലതാണ്.
പക്ഷെ ചോദിക്കാനൊരു അവസരം കാലം മുന്നിലേക്ക് തരുമ്പോള്‍ ചോദിക്കാതെ പോകരുതല്ലോ.. അതോണ്ട് മാത്രം...
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ പുരോഗമനമൊക്കെ പാത്തുവും സമസ്തയും ലീഗും തന്നെ എടുത്തു തോട്ടിലിട്ടേക്കരുത്.