ഷാഫി പറമ്പിൽ എംപി
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ കോടതിയിൽ ഹാജരായ ഷാഫി പറമ്പിലിൽ എംപിക്ക് 1000 പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. 2022 ജൂൺ 24ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്.
കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. അന്ന് യൂത്ത് കോൺഗ്രസിന്‍റെ ഭാഗമായിരുന്ന ഇന്ന് എൽഡിഎഫിലുള്ള പി.സരിൻ കേസിൽ ഒമ്പതാം പ്രതിയാണ്. സരിൻ കോടതിയിൽ ഹാജരാവുകയും 500 രൂപ ഫൈൻ അടച്ച് കോടതി തീരും വരെ തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.