ഷഹബാസ്
file image
തിരുവനന്തപുരം: കോഴിക്കോട് താമരശേരിയിലെ മുഹമ്മദ് ഷഹബാസിന്‍റെ മരണത്തിൽ കുറ്റാരോപിതരായ താമരശേരി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 6 വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ പെരിന്തൽമണ്ണ താഴേക്കാട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവച്ചിരുന്നതും ഉടൻ പ്രസിദ്ധപ്പെടുത്തും. ഇവർക്ക് ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.