ഏഴാം ദിവസവും അർജുനെ കണ്ടെത്താനായില്ല 
Kerala

ഏഴാം ദിവസവും അർജുനെ കണ്ടെത്താനായില്ല; തെരച്ചിൽ താത്കാലികമായി നിർത്തി

ചൊവ്വാഴ്ച ഗംഗാവാലി പുഴയെ കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ നടത്തുക.

നീതു ചന്ദ്രൻ

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിനവും വിഫലം. കരയിലും പുഴയിലും നടത്തിയ തെരച്ചിൽ ഫലം കാണാഞ്ഞതിനെത്തുടർന്ന് തെരച്ചിൽ താത്കാലികമായ നിർത്തി. ചൊവ്വാഴ്ച ഗംഗാവാലി പുഴയെ കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ നടത്തുക. ഇതിനായി ആധുനിക സംവിധാനങ്ങൾ എത്തിക്കും. എൻഡിആർഎഫിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായവും തേടും.

രക്ഷാദൗത്യം തൃപ്തികരമല്ലെന്ന് ആരോപിച്ച് കണ്ണൂർ ജില്ലയിലെ ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായി വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും