വി. ശിവൻകുട്ടി

 
Kerala

പിഎം ശ്രീ പദ്ധതി; വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച പ്രവർത്തർക്ക് കാരണം കാണിക്കൽ നോട്ടീസ്

എഐവൈഎഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ സെക്രട്ടറി സാഗർ കെവി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്

Aswin AM

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരേ നടപടിയുമായി സിപിഐ.

എഐവൈഎഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ സെക്രട്ടറി സാഗർ കെവി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സിപിഐ ജില്ലാ എക്സിക‍്യൂട്ടീവിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം, പിഎം ശ്രീക്കെതിരേ നടത്തിയ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം എഐവൈഎഫ് ഖേദ പ്രകടനം നടത്തിയിരുന്നു.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി