Shree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയത് ക്ഷേത്രത്തിൽ പരിഭ്രാന്തി പരത്തി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വച്ചാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനാണ് തോക്കു വൃത്തിയാക്കിക്കൊണ്ടിരുന്നത്. വെടിയുണ്ട തറയിലേക്ക് പതിച്ചതിനാൽ മറ്റാർക്കും അപകടമുണ്ടായിട്ടില്ല.