Shree Padmanabhaswamy Temple

 
Kerala

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ചു; ജീവനക്കാരൻ പിടിയിൽ

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവ് ജീവനക്കാരൻ തന്നെയാണെന്ന് വ്യക്തമായത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്‍റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. സ്റ്റോറിൽ നിന്ന് തുടർച്ചയായി പാൽ മോഷണം പോകുന്നതായി കണ്ടെത്തിയതോടെ ക്ഷേത്ര വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവ് ജീവനക്കാരൻ തന്നെയാണെന്ന് വ്യക്തമായത്. മോഷണം മറച്ചു വയ്ക്കാൻ അധികൃ‌തർ ശ്രമിച്ചതായും ആരോപണം ഉയരുന്നുണ്ട്.

ക്ഷേത്രത്തിൽ നിന്ന് അടുത്തയിടെ സ്വർണദണ്ഡും മോഷണം പോയിരുന്നു. പിന്നീട് ക്ഷേത്രത്തിലെ മണൽപ്പരപ്പിൽ നിന്നു തന്നെ തിരിച്ചു കിട്ടി.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ