എസ്ഐആർ ജോലിസമ്മർദം; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി
തലശ്ശേരി: കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കി. എസ്ഐആറുമായി ബന്ധപ്പെട്ട ജോലിസമ്മർദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കുന്നരു യുപി സ്കൂളിലെ പ്യൂൺ അനീഷ് ജോർജാണ് ഞായറാഴ്ച ജീവനൊടുക്കിയത്.
ജോലിസമ്മർദത്തെക്കുറിച്ച് സൂചിപ്പിച്ച് നേരത്തേ അനീഷ് ജില്ലാ കലക്റ്റർക്ക് പരാതി നൽകിയിരുന്നുവെന്നും സൂചനയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പു ഓഫിസർ ജില്ലാ കലക്റ്ററോട് ബിഎൽഒയുടെ മരണത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)