എ. പത്മകുമാർ

 
Kerala

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് മുന്നിൽ ഹാജരായി എ. പത്മകുമാർ

നിലവിൽ തിരുവനന്തപുരത്ത് എസ്ഐടി മേധാവി എസ്.പി. ശശിധരന്‍റെ നേതൃത്വത്തിൽ പത്മകുമാറിനെ ചോദ‍്യം ചെയ്തു വരുകയാണ്

Aswin AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽ‌പ്പത്തിന്‍റെ സ്വർണപ്പാളികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ. നിലവിൽ തിരുവനന്തപുരത്ത് എസ്ഐടി മേധാവി എസ്.പി. ശശിധരന്‍റെ നേതൃത്വത്തിൽ പത്മകുമാറിനെ ചോദ‍്യം ചെയ്തു വരുകയാണ്.

കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണ പോറ്റിയുമായി പത്മകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എസ്ഐടി ചോദ‍്യങ്ങൾ ഉയർത്തിയേക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്‍റ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനം; കന്യാസ്ത്രീക്കെതിരേ പരാതിയുമായി അഭിഭാഷകൻ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ്; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വാദം കേൾക്കും

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കണമെന്ന് ഹൈക്കോടതി

വൈഷ്ണയുടെ പേര് വെട്ടാൻ രാഷ്ട്രീയ ഗൂഢാലോചന; നടപടി വേണമെന്ന് വി.ഡി. സതീശൻ