കവർച്ചാശ്രമത്തിനിടെ 64 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

 

file

Kerala

കവർച്ചാശ്രമത്തിനിടെ 64 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പ്രതി പിടിയിൽ

രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

കോഴിക്കോട്: കവർച്ചാശ്രമത്തിനിടെ അറുപത്തിനാലുകാരിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് വിവരം. മുംബൈ പന്‍വേലില്‍ ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ ചണ്ഡീഗഢ് - കൊച്ചുവേളി കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിൽ നിന്നാണ് മോഷണശ്രമം തടയാന്‍ ശ്രമിച്ച അമ്മിണി ജോസിനെ തള്ളിയിട്ടത്. ട്രെയിനിലെ എസ്-1 സ്‌ളീപ്പര്‍ കോച്ചില്‍ യാത്രചെയുന്നതിനിടെയാണ് അമ്മിണിക്ക് നേരെ ആക്രമം ഉണ്ടായത്.

രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യാത്രക്കാരി വീണതിന് പിന്നാലെ മോഷ്ടാവ് ട്രെയിനിൽ നിന്ന് ചാടി ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50-ഓടെയായിരുന്നു സംഭവം.

പ്രതിഷേധ സാധ്യത; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷയൊരുക്കി പൊലീസ്

ഓപ്പൺ ബുക്ക് പരീക്ഷാരീതിയുമായി സിബിഎസ്ഇ; തുടക്കം ഒമ്പതാം ക്ലാസിൽ

"ആർക്കോ വേണ്ടി ഓക്കാനിക്കുന്നു''; വിജയ് ബാബുവിന് സാന്ദ്ര തോമസിന്‍റെ മറുപടി

കേരളത്തിൽ 5 ആഴ്ച നിർത്തിയിട്ട ബ്രിട്ടിഷ് യുദ്ധ വിമാനത്തിന് ജപ്പാനിലും അടിയന്തര ലാൻഡിങ്

ലൈംഗികമായി ഉപദ്രവിച്ചു; യുപിയിൽ മകനെ അമ്മ കഴുത്തറുത്തു കൊന്നു