സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുളള പുരുഷന്‍റേതെന്ന് റിപ്പോർട്ട്

 

file image

Kerala

സ്കൂൾ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുളള പുരുഷന്‍റേതെന്ന് റിപ്പോർട്ട്

എന്നാൽ കൃത്യമായ പ്രായം കണക്കാക്കുന്നതിനോ പഴക്കം കണക്കാക്കുന്നതിനോ പ്രാഥമിക പരിശോധനയിൽ സാധിച്ചിട്ടില്ല.

കോട്ടയം: ആർപ്പുക്കര വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടങ്ങൾ 30 വയസിന് മുകളിൽ പ്രായമുളള പുരുഷന്‍റേതെന്ന് പ്രാഥമിക റിപ്പോർട്ട്. കൂടുതൽ പരിശോധനയ്ക്കായി അസ്ഥികൂടങ്ങൾ തിരുവനന്തപുരം ലാബിലേക്ക് അയക്കും. പത്ത് വർഷത്തിനിടയിൽ ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ശനിയാഴ്ച അസ്ഥി കഷ്ണങ്ങൾ കോട്ടയം മെഡിക്കൽ കോളെജിൽ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് അസ്ഥി കഷ്ണങ്ങൾ 30 വയസിന് മുകളിൽ പ്രായമുളള പുരുഷന്‍റേതാണെന്ന് പ്രാഥമിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

എന്നാൽ കൃത്യമായ പ്രായം കണക്കാക്കുന്നതിനോ പഴക്കം കണക്കാക്കുന്നതിനോ പ്രാഥമിക പരിശോധനയിൽ സാധിച്ചിട്ടില്ല. വിശദമായ പരിശോധന തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയാൽ മാത്രമേ വ്യക്തമായ കൃത്യത ലഭിക്കുകയുളളു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്‌, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്നു കാണാതായവരേ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം.

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ശബരിമലയിൽ തിരികെ എത്തിച്ചു; കോടതി അനുമതി ലഭിച്ച ശേഷം തുടർ നടപടി

മധ്യപ്രദേശിൽ തൊഴിലാളികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, 24 പേർക്ക് പരുക്ക്

ഗുരുവായൂർ - എറണാകുളം പാസഞ്ചർ പുനരാരംഭിക്കും: സുരേഷ് ഗോപി

പ്രധാനമന്ത്രി ഞായറാഴ്ച 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

എയിംസ് ആലപ്പുഴയിൽ തന്നെ; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി