ചിന്നു പാപ്പു

 
Kerala

കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; ചിന്നു പാപ്പുവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ചിന്നു പാപ്പുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്

Aswin AM

കാസർഗോഡ്: സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ (രേഷ്മ) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ചിന്നുവിന് കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആത്മഹത‍്യയ്ക്കു പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് പിതാവ് ഗംഗാധരൻ പറയുന്നത്. കഴിഞ്ഞ ദിവസം ചിന്നു വീട്ടിലേക്ക് വിളിച്ചതായും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും പിതാവ് പറഞ്ഞു.

ചിന്നു പാപ്പുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ചിന്നുവിന്‍റെ കൂടെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ആൺ സുഹൃത്തിനെ പൊലീസ് ചോദ‍്യം ചെയ്തുവരികയാണ്.

ആൺ സുഹൃത്തുമായി ചിന്നുവിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുടംബത്തിന് സൂചന നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ആൺ സുഹൃത്തിനെ ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പുവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിസ്മയിപ്പിക്കുമോ? യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും

ആലുവയില്‍ പ്രീ സ്‌കൂളിന്‍റെ ഗേറ്റിലൂടെ ഓടിയിറങ്ങിയ കുട്ടിയെ രക്ഷിച്ച് ലോറി ഡ്രൈവര്‍

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ