പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി
കൽപ്പറ്റ: സ്വകാര‍്യ സന്ദർശനത്തിനായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർലമെന്‍ററി പാർട്ടി അധ‍്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനത്തിലെത്തിയ ഇരുവരും ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്.
കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്നാണ് രാഹുലിനെയും സോണിയ ഗാന്ധിയെയും സ്വീകരിച്ചത്. താജ് ഹോട്ടലിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടകത്തുകയാണ്. സോണിയയ്ക്കും രാഹുലിനും പൊതുപരിപാടികൾ ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം വ‍്യക്തമാക്കി.