സുജിത് ദാസ് file image
Kerala

പൊലീസിന് നാണക്കേട് ഉണ്ടാക്കി; എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്യും

പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദം പൊലീസിന് നാണക്കേടുണ്ടാക്കി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്പെൻഡ് ചെയ്യും. പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദത്തിലാണ് നടപടി. എസ്പി സുജിത് ദാസിനെതിരേ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.

പി.വി. അൻവറുമായുള്ള ഫോൺ വിളി വിവാദം പൊലീസിന് നാണക്കേടുണ്ടാക്കി, എസ്പി സുജിത് ദാസ് സർവീസ് ചട്ടലംഘനം നടത്തിയെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാവുന്ന കാര്യങ്ങളാണ് ഓഡിയോയിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു