ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി

തിരുവനന്തപുരം കാരേറ്റുള്ള പോറ്റിയുടെ കുടുംബ വീട്ടിലായിരുന്നു അന്വേഷണ സംഘത്തിന്‍റെ പരിശോധന

Aswin AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തി.

തിരുവനന്തപുരം കാരേറ്റുള്ള പോറ്റിയുടെ കുടുംബ വീട്ടിലായിരുന്നു അന്വേഷണ സംഘത്തിന്‍റെ പരിശോധന. നേരത്തെ സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടന്നതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ബംഗളൂരുവിൽ വച്ച് ഗൂഢാലോചന നടന്നതായും ബംഗളൂരുവിൽ നിന്നും ലഭിച്ച നിർദേശത്തെത്തുടർന്നാണ് ആദ‍്യം വിജിലൻസിന് മൊഴി നൽകിയതെന്നും പോറ്റി വ‍്യക്തമാക്കിയിരുന്നു.

അതിശക്തമായ മഴ; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ

മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളം കുറയ്ക്കും; പുതിയ നീക്കവുമായി തെലങ്കാന സർക്കാർ

കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ നിർത്തി