തിരുവനന്തപുരം: വന‍്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിലാണ് പ്രഖ‍്യാപനം. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപികരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചു.
വനം-വന‍്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി പ്രത‍്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമേയാണ് 50 കോടി അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന‍്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനുള്ള നിയമനിർമാണം നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ‍്യമായ ഇടപെടലിന് വേണ്ടി സംസ്ഥാനം മുൻകൈ എടുക്കുമെന്നും ധനകാര‍്യ മന്ത്രി കെ.എൻ. ബാലഗോപാൽ വ‍്യക്തമാക്കി.