ക്രിസ്മസ്-ന്യൂ ഇയർ ഓഫർ; മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ Representative image
Kerala

ക്രിസ്മസ്-ന്യൂ ഇയർ ഓഫർ; മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

കോട്ടയം വഴി തിരുവനന്തപുരം കൊച്ചു വേളിയിലെത്തുന്ന വിധത്തിലാണ് ട്രെയിൻ സർവീസ്.

മുംബൈ: ക്രിസ്മസ്- ന്യൂ ഇയർ സീസണിലെ തിരക്കു കുറയ്ക്കുന്നതിന്‍റെ ഭാഗമായി മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മുംബൈ എൽടിടിയിൽ നിന്ന് കൊച്ചു വേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 19,26, ജനുവരി 2 ,9 തിയതികളിലായി വൈകിട്ട് നാലു മണിക്ക് മുംബൈ എൽടിടിയിൽ നിന്ന് കൊച്ചു വേളിയിലേക്ക് ട്രെയിൻ യാത്ര ആരംഭിക്കും.

ഡിസംബർ 21, 28, ജനുവരി 4, 11 തിയതികളിലായി വൈകിട്ട് 4.20 ന് കൊച്ചു വേളിയിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചും ട്രെയിനുകളുണ്ട്. കോട്ടയം വഴി തിരുവനന്തപുരം കൊച്ചു വേളിയിലെത്തുന്ന വിധത്തിലാണ് ട്രെയിൻ സർവീസ്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്