സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ചു; സമരപന്തൽ പൊളിച്ചു നീക്കി കോർപ്പറേഷൻ file
Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ചു; സമരപന്തൽ പൊളിച്ചു നീക്കി കോർപ്പറേഷൻ

സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ വഴിയാത്രക്കാരന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് 9 വർഷമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ മെഗാ ഫോൺ വഴി മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കേസിൽ അടുത്തിടെയായിരുന്നു അറസ്റ്റ് ചെയ്‌ത് വിട്ടയച്ചത്. അറസ്റ്റിന് പിന്നാലെ സമരപന്തൽ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു.

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി

ഓഫിസ് പിടിച്ചെടുക്കും; ക‍്യാനഡ‍യിലെ ഇന്ത‍്യൻ കോൺസുലേറ്റിനെതിരേ ഭീഷണിയുമായി ഖലിസ്ഥാൻ