പ്രമോദ് കോട്ടൂളി 
Kerala

പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ല, ആർക്കും പരാതി നൽകിയിട്ടില്ല; തന്‍റെ പേര് എങ്ങനെ ഇതിൽ വന്നുവെന്ന് അറിയില്ലെന്ന് ശ്രീജിത്ത്

കോഴ വിവാദം ഉയർന്നതിനു പിന്നാലെ സിപിഎം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത്. പ്രമോദ് തന്‍റെ നല്ല സുഹൃത്താണെന്നും അദ്ദേഹവുമായി തനിക്ക് യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

താൻ ആർക്കും പരാതി നൽകിയിട്ടില്ല. തന്‍റെ പേര് ഇതിലേക്ക് എങ്ങനെ വന്നു എന്ന് അറിയില്ല. തിരികെ എത്തിയ ശേഷം പ്രമോദിനെ കാണുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.

കോഴ വിവാദം ഉയർന്നതിനു പിന്നാലെ സിപിഎം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പുറത്താക്കിയതിനു പിന്നാലെ കോഴ ആരോപണത്തിലല്ല പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടി പി. മോഹനൻ പ്രതികരിച്ചത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്