sreekandapuram municipality cancelled the decision to pay nava kerala sadas 
Kerala

നവകേരള സദസിന് ഫണ്ട് നൽകില്ല; തീരുമാനം തിരുത്തി ശ്രീകണ്ഠപുരം നഗരസഭാ

കൗൺസിൽ യോഗ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്

കണ്ണൂർ: സംസ്ഥാന സർക്കാർ നടത്താൻ പോകുന്ന നവകേരള സദസിന് അരലക്ഷം രൂപ അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കി ശ്രീകണ്ഠപുരം നഗരസഭാ. അടിയന്തര കൗൺസിൽ യോഗം വിളിച്ചാണ് നടപടി. യോഗത്തിൽ 18 യുഡിഎഫ് കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്. 12 എൽഡിഎഫ് കൗൺസിലർമാരും യോഗത്തിനെത്തിയിരുന്നില്ല.

കൗൺസിൽ യോഗ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുഡിഎഫ് ഭരിക്കുന്ന നഗരസഭ നവകേരള സദസിന് ഫണ്ട് അനുവദിച്ചത് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് നടപടി. മാത്രമല്ല നവകേരള സദസ് ബഹിഷ്കരിക്കാൻ പാർട്ടി നിർദേശം നേരത്തെ ഉണ്ടായിരുന്നു. ശ്രീകണ്ഠപുരം നഗരസഭ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നേരത്തെയും ബഹിഷ്കരിച്ചിരുന്നു. പാർട്ടി തീരുമാനത്തെ തുടർന്നണ് പ്രത്യേക കൊൺസിൽ വിളിപ്പിച്ചതും തിരുമാനം തിരുത്തിയതും.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്