ഐപിഎസിന് വെട്ട്

 
Kerala

ഐപിഎസിന് വെട്ട്; ശ്രീലേഖ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, റിട്ടയേർഡ് ഐപിഎസ് എന്ന് ചേർത്ത് ബിജെപി

ഐപിഎസിന് വെട്ട് വീണത് ആം ആദ്മിയുടെ പരാതിയെ തുടർന്ന്

Jisha P.O.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർഥിയായി ബിജെപി ഉയർത്തി കാട്ടുന്ന മുൻ ഡിജിപി ശ്രീലേഖയുടെ ഐപിഎസ് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി. ആം ആദ്മി പാർട്ടി സ്ഥാനാർഥി ടി.എസ്.രശ്മി നൽകിയ പരാതിയെ തുടർന്നാണ് നടപടി.

സർവീസിൽ നിന്നും വിരമിച്ചിട്ടും ഐപിഎസ് എന്ന പദവി പേരിനൊപ്പം ചേർക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതേതുടർന്ന് ചില സ്ഥലങ്ങളിൽ വെച്ചിരുന്ന പോസ്റ്ററിലെ ശ്രീലേഖ ഐപിഎസ് എന്ന് എഴുതിയത് കമ്മീഷൻ മായ്ച്ചു. ഇതോടെ ബിജെപി പ്രവർത്തകർ രംഗത്തെത്തി പലയിടങ്ങളിലായി വെച്ചിരുന്ന പോസ്റ്ററുകളിൽ ശ്രീലേഖ റിട്ടേയർഡ് ഐപിഎസ് എന്നാക്കി മാറ്റി.

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും