ശ്രീനാദേവി കുഞ്ഞമ്മ

 
Kerala

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി

അടൂർ‌ ആർഡിഒ ആണ് നടപടി സ്വീകരിച്ചത്

Aswin AM

പത്തനംതിട്ട: വോട്ടർ‌പട്ടികയിൽ നിന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. അടൂർ‌ ആർഡിഒ ആണ് നടപടി സ്വീകരിച്ചത്. വ‍്യാജ രേഖയുണ്ടാക്കി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ നേരത്തെ സപ്ലൈ ഓഫിസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും തിരിച്ചടി നേരിടുന്നത്. ഇതേ റേഷൻ കാർഡിലെ മേൽവിലാസത്തിൽ തന്നെയായിരുന്നു വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത് എന്നതുകൊണ്ടാണ് വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടത്. റേഷൻ കാർഡ് ഉടമയുടെ മകൻ ശ‍്യാംജിത്ത് എസ്. പിള്ളയുടെ പരാതിയിലാണ് നടപടി.

എന്നാൽ വോട്ടർ പട്ടകയിൽ നിന്നും പേര് നീക്കം ചെയ്തതോടെ കലക്റ്ററെയും ഹൈക്കോടതിയെയും സമീപിക്കാനാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ നീക്കം.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്