അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് ഷെഫീഖ് 
Kerala

ശ്രീനിവാസൻ വധക്കേസ്; പോപ്പുലര്‍ ഫ്രണ്ട് നേതാവ് എന്‍ഐഎ പിടിയിൽ

ഷെഫീഖിനെ കൊല്ലത്തു നിന്നുമാണ് എൻഐഎ പിടികൂടിയത്

പാലക്കാട്: ബിജെപി നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ സംഘം പിടികൂടി. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 71 ആയി.

ഷെഫീഖിനെ കൊല്ലത്തു നിന്നുമാണ് എൻഐഎ പിടികൂടിയത്. ഇയാൾ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹിറ്റ് സ്‌ക്വാഡ് അംഗമാണെന്നും എന്‍ഐഎ അറിയിച്ചു. കേസിലെ ഒന്നാംപ്രതി കെപി അഷറഫിനെ കൃത്യത്തിനു നിയോഗിച്ചത് ഷെഫീഖാണ്. പിഎഫ്‌ഐ നേതൃത്വവുമായി ഷെഫീഖ് ഗൂഢാലോചന നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ